08 May 2024 Wednesday

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് വളയംകുളം ബ്രാഞ്ച് ഉദ്ഘാടനം ജൂലൈ 25ന് നടക്കും

ckmnews

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് വളയംകുളം ബ്രാഞ്ച് ഉദ്ഘാടനം ജൂലൈ 25ന് നടക്കും


ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ വളയംകുളം ബ്രാഞ്ചിന്റെ ഉദ്ഘാടനം ജൂലൈ 25ന് തിങ്കളാഴ്ച കാലത്ത് 10 മണിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മൈക്രോ എടിഎം ക്യൂ ആർ കോഡ് സംവിധാനങ്ങൾ ഇടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും.ലോക്കർ ഉദ്ഘാടനം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.അഡ്വക്കറ്റ് സിദ്ദിക്ക് പന്താവൂർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.എസ്എസ്എൽസി പ്ളസ്ടു ഉന്നത വിജയം നേടിയവർക്കും മികച്ച വിദ്യാലയത്തിന് ആയിഷക്കുട്ടി ടീച്ചറുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ജ്യോതിർഗമയ വിദ്യാലയ പുരസ്കാരവും ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂർ,ഹമീദ് ചിയ്യാനൂർ,ടി കൃഷ്ണൻ നായർ,ബിന്ദു കെഎസ്,കെ കേളു,ഇവി മുഹമ്മദ് എന്ന മാനു,എപി ചന്ദ്രൻ,ഫാത്തിമ ത്ത് സാഹിറ,പി സവിത തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു