26 April 2024 Friday

അങ്ങാടിപ്പുറം മാലാ പറമ്പില്‍ അജ്ഞാത സ്ത്രീ കൊല്ലപ്പെട്ട സംഭവം : പതിനേഴ് വര്‍ഷത്തെ കേസ് പുനരന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ckmnews

മലപ്പുറം: അങ്ങാടിപ്പുറം മാലാപറമ്പിലെ റബര്‍ തോട്ടത്തില്‍ സ്ത്രീ കൊല്ലപ്പെട്ട കേസില്‍ പതിനേഴര വര്‍ഷങ്ങള്‍ക്കു ശേഷം കോടതിയുടെ ഇടപെടല്‍. പത്തത്ത് അബ്ദു എന്ന പൊതു പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. പതിനേഴര വര്‍ഷങ്ങള്‍ മുമ്പ് സംഭവിച്ച കേസ് വീണ്ടും അന്വേഷിക്കാനും മൂന്ന് മാസത്തിനകം തന്നെ തീര്‍പ്പ് കല്‍പിക്കാനുമാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിയായ അനില്‍ കാന്തിനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 


2004 ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ഡിസംബര്‍ 28 ന് അജ്ഞാത സ്ത്രീയുടെ മൃതദേഹം മാലാപ്പറമ്പിലെ തോട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. കൊലപാതകം ആണെന്നായിരുന്നു റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ കാര്യമായ പുരോഗതിയുണ്ടാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.