26 April 2024 Friday

മുതിര്‍ന്ന സിപിഎം നേതാവ്‌ ടി. ശിവദാസമേനോന്‍ അന്തരിച്ചു

ckmnews

മുതിര്‍ന്ന സിപിഎം നേതാവ്‌ ടി. ശിവദാസമേനോന്‍ അന്തരിച്ചു


പാലക്കാട്: മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ(90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യകാല അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.



പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നും വിദ്യാർഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ടി.ശിവദാസ മേനോൻ രണ്ട് തവണയായി ഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു.


സംസ്ഥാനത്ത് അധ്യാപക യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിപ്പിച്ചത്.



മണ്ണാർക്കാട് കെ.ടി.എം ഹൈസ്ക്കൂളിൽ 30 വർഷത്തോളം അധ്യാപകനായിരിക്കെ കേരള പ്രൈവറ്റ് ടീച്ചേഴ്സ് യൂണിയൻ രൂപീകരിച്ചായിരുന്നു പോരാട്ട രംഗത്തേക്ക് പ്രവേശിച്ചത്.


1987, 1991, 1996 കാലയളവിൽ മലമ്പുഴയിൽ നിന്നാണ് നിയമസഭയിലെത്തിയത്. 1977, 1980, 1984 തിരഞ്ഞെടുപ്പുകളിൽ പാലക്കാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.