23 March 2023 Thursday

പാലപ്പെട്ടിയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ckmnews

പാലപ്പെട്ടിയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


എരമംഗലം:പാലപ്പെട്ടിയിൽ വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാലപ്പെട്ടി ആശുപത്രിക്ക് പടിഞ്ഞാറുഭാഗം താമസിക്കുന്ന പുതുപറമ്പിൽ അബ്ദുള്ള മോൻ ഭാര്യയും,പരേതനായ മരക്കാരകത്ത് അബു എന്നവരുടെ മകളുമായ ഷാഹിദ യെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച  നിലയിൽ കണ്ടെത്തിയത്‌.ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മക്കൾ: അൻസാരി, നിസാർ, അൻസിയ