26 April 2024 Friday

നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി;മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ കേസ്

ckmnews

നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി;മന്ത്രി ചിഞ്ചുറാണിയുടെ ഗൺമാനെതിരെ കേസ്


തിരുവനന്തപുരം∙ മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്. സ്ത്രീയുടെ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തത്. തൃശൂർ വലപ്പാട് പൊലീസ് ആണ് കേസെടുത്തത്. സിവിൽ പൊലീസ്  ഓഫിസറായ സുജിത്തിനെതിരെ ഐപിസി 352 വകുപ്പു ചുമത്തി. മന്ത്രിയുടെ സുരക്ഷാ ചുമതലയിൽനിന്നും ഒഴിവാക്കി.


തൃശൂര്‍ വെള്ളിക്കുളങ്ങര പൊലീസിനാണ് അന്വേഷണ ചുമതല. അയൽവാസിയായ യുവതി ഒരു ചെറുപ്പക്കാരനുമായി അടുപ്പത്തിലായിരുന്നു. ഈ യുവാവുമായി നടത്തിയ വിഡിയോ ചാറ്റിന്റെ ദൃശ്യങ്ങൾ കാട്ടിയാണു സുജിത് ഭീഷണിപ്പെടുത്തിയതെന്നാണു വിവരം.