26 April 2024 Friday

സ്വർണ്ണവില കുറഞ്ഞും:ഇന്ന് കുറഞ്ഞത് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും

ckmnews

സ്വർണ്ണവില കുറഞ്ഞും:ഇന്ന് കുറഞ്ഞത് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും


തിരുവനന്തപുരം:തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമായി. ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രിൽ 23 മുതലുള്ള വില.



ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,990 രൂപയുമാണ്. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,590 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,120 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,990 രൂപയുമാണ്.കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,990 രൂപയുമാണ് വില. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,990 രൂപയുമാണ്.