26 April 2024 Friday

ഫേസ്ബുക്കിലൂടെ പരിചയം; പിന്നാലെ കുറ്റിപ്പുറം , നെടുമങ്ങാട്, സ്വദേശികളായ കാമുകന്മാരുടെ കൂടെ ഒളിച്ചോട്ടം; വിദ്യാർത്ഥിനികളെ രക്ഷിതാക്കൾക്കൊപ്പം വിട്ട് കോടതി

ckmnews

ഫേസ്ബുക്കിലൂടെ പരിചയം; പിന്നാലെ  കുറ്റിപ്പുറം , നെടുമങ്ങാട്, സ്വദേശികളായ കാമുകന്മാരുടെ   കൂടെ  ഒളിച്ചോട്ടം; വിദ്യാർത്ഥിനികളെ രക്ഷിതാക്കൾക്കൊപ്പം വിട്ട് കോടതി


പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്മാർക്കൊപ്പം ഒളിച്ചോടിയ വിദ്യാർത്ഥിനികളെ രക്ഷിതാക്കൾക്കൊപ്പമയച്ച് കോടതി. തിരുമൂലപുരം ബാലികാമഠം സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് രക്ഷിതാക്കൾക്കൊപ്പം അയച്ചത്. തിരുവല്ല കോടതിയുടേത് ആണ് നടപടി.സ്‌കൂളിൽ പരീക്ഷയ്‌ക്കായി എത്തിയ ഇരുവരും ഇതിന് ശേഷം നെടുമങ്ങാട്, കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്നും എത്തിയ കാമുകന്മാർക്കൊപ്പം നാടു വിടുകയായിരുന്നു. സംഭവത്തിൽ സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ തിരുവല്ല പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പിടിയിലായ പെൺകുട്ടികളെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയ്‌ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കുറ്റൂർ, റാന്നി സ്വദേശിനികളാണ് ഒളിച്ചോടിയ വിദ്യാർത്ഥിനികൾ