11 May 2024 Saturday

ലിന്‍സി ചികിത്സ സഹായ നിധിയിലേക്ക് പീപീസ് ഫാമിലി സ്വരൂപിച്ച തുക കൈമാറി

ckmnews



ചങ്ങരംകുളം:ലിന്‍സി ചികിത്സ സഹായ നിധിയിലേക്ക് പീപീസ് ഫാമിലി സ്വരൂപിച്ച തുക കൈമാറി.ഇരുവൃക്കകളും തകര്‍ന്ന് ചികിത്സക്ക് സഹായം തേടുന്ന വളയംകുളം സ്വദേശിയായ ലിന്‍സിയുടെ ചികിത്സ സഹായനിധിയിലേക്കാണ് വളയംകുളം കോക്കൂര്‍ മേഖലയിലെ പീപീസ് കുടുംബങ്ങള്‍ അൻപത്തൊന്നായിരം രൂപയോളം സമാഹരിച്ചത്.സ്വരൂപിച്ച തുക കുടുംബാംഗങ്ങളായ പിപിഎം അശറഫ്,പിപി യൂസഫലി,പിപി അബ്ദുല്‍ അസീസ്,പിപി ബാസിത്,സൈനബ ഉമ്മര്‍കുട്ടി,ഷഹന പി പി  തുടങ്ങിയവരുടെ സാനിധ്യതിൽ കുടുബത്തിലെ മുതിർന്ന അങ്കം  പിപി നഫീസക്കുട്ടി(ഉമ്മ) പഞ്ചായത്ത് അംഗം കൂടിയായ ആയിഷാ ഹസ്സന് കൈമാറി. 

ചടങ്ങിൽ കമ്മറ്റി ഭാരവാഹികളായ  ട്രെഷറർ ഗോവിന്ദൻ മാഷ്‌, മാമു കോക്കൂർ, മുജീബ് കോക്കൂർ പകെടുത്തു.