08 May 2024 Wednesday

മരുഭൂമികൾ ഉണ്ടാകുന്നത് നോവൽ ചർച്ച നടത്തി

ckmnews


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ എൺപത്തി ഒമ്പതാമത് പുസ്തക ചർച്ചയിൽ ആനന്ദിൻ്റെ മരുഭൂമികൾ ഉണ്ടാകുന്നത് ചർച്ച ചെയ്തു.സെക്രട്ടറി സോമൻ ചെമ്പ്രേത്ത് ആ മുഖ പ്രഭാഷണത്തിൽ ഭരണകൂടങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങളുടേയും നീതി നിഷേധങ്ങളുടേയും ഇരകളുടെ പരിതാപകരമായ അവസ്ഥ ആവിഷ്ക്കരിക്കുകയാണ് നോവലിൽ എന്ന് അഭിപ്രായപ്പെട്ടു. ഗ്രന്ഥശാല പ്രസിഡണ്ട് എം എം ബഷീർ മോഡറേറ്ററായി.എ വത്സല ടീച്ചർ ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. പന്താവൂർ ശങ്കരനാരായണൻ ചന്ദ്രിക രാമനുണ്ണി നോവലിസ്റ്റ് രജികുമാർ പുലാക്കാട്ട് കൃഷ്ണൻ നമ്പൂതിരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പി കെ ജയരാജിൻ്റെ ചുമലിലെ കൃഷ്ണമണി കൾ എന്ന കവിതാ സമാഹാരം പി എസ് മനോഹരനും പി മണികണ്ഠൻ രചിച്ച പുറത്താക്കലിൻ്റെ ഗണിതം എന്ന സംസ്കാര പഠനം കവി കെ വി ശശീന്ദ്രനും പരിചയപ്പെടുത്തി.