08 May 2024 Wednesday

ട്രിപ്പ്ൾലോക്ക് ഡൗൺ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കണം:വെൽഫെയർ പാർട്ടി

ckmnews


ചങ്ങരംകുളം:ട്രിപ്പ്ൾലോക്ക് ഡൗൺ കാര്യക്ഷമമാക്കുന്നതോടൊപ്പം  ജനങ്ങളുടെ നിത്യോപയോഗ ആവശ്യങ്ങൾക്ക് വേണ്ട സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പച്ചക്കറികളടക്കമുള്ള  സാധനങ്ങൾ വിൽപന നടത്താൻ അനുവാദം നൽകാനും കമ്മ്യൂണിറ്റി വളണ്ടിയർമാരെ നിയമിക്കാനും നടപടി എടുക്കണമെന്ന് വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പഞ്ചായത്തിൽ രണ്ട് കടകൾ മാത്രം തുറന്നത് കൊണ്ട് ഇതിന് പരിഹാരമാവില്ല.വാർഡുകളിലെ ഗ്രാമങ്ങളിൽ വ്യവസ്ഥകൾ അനുസരിച്ചും നിശ്ചിത അകലം പാലിച്ചും കൂടുതൽ കടകൾ തുറക്കാൻ അനുവദിക്കണം.സാധനങ്ങൾ ലഭ്യമാവാതെ പൊതുജനവും പച്ചക്കറികൾ കേടുവന്ന് വ്യാപാരികളും ബുദ്ധിമുട്ടുന്ന ഈ അവസ്ഥക്ക് അധികാരികൾ എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാക്കണം.പ്രസിഡണ്ട് എം.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഇ.വി.മുജീബ്, ശാക്കിർ ചങ്ങരംകുളം, സീനത്ത് കോക്കൂർ,  എന്നിവർ സംസാരിച്ചു