11 May 2024 Saturday

എംടി വേണു സാംസ്ക്കാരിക വേദി അനുമോദന സദസ്സ് സംഘടിപ്പിച്ചു

ckmnews

എംടി വേണു സാംസ്ക്കാരിക വേദി അനുമോദന സദസ്സ് സംഘടിപ്പിച്ചു 


എടപ്പാൾ:എംടി വേണു സാംസ്ക്കാരിക വേദിയുടേ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എംടി വേണുവിൻെറ പത്നിയും സാംസ്ക്കാരിക വേദി ചെയർപേഴ്സണുമായ രാധാലക്ഷ്മി അധ്യക്ഷത വഹിച്ചു. അംബേദ്ക്കർ നാഷണൽ ഫെലോഷിപ്പ് നേടിയ ഹുസൈൻ തട്ടത്താഴത്ത് , നവധാര സാഹിത്യ പുരസ്ക്കാരം നേടിയ ഗോപാലകൃഷ്ണൻ മാവറ , അക്ഷരമിത്രം പുരസ്ക്കാരം നേടിയ താജിഷ് ചേക്കോട്,ലോകറെക്കോർഡ് നേടിയ പൂജ ജയൻ , ചെറുകഥ പുരസ്ക്കാരം നേടിയ ഹരി കെ പുരക്കൽ ,മികച്ച സംഘാടകൻ അച്ചുതൻ രംഗസൂര്യ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. നിസരി, നിഷ, പൂജ ജയൻ തുടങ്ങിയവർ സംസാരിച്ചു .