08 May 2024 Wednesday

എ പി അബ്ദുല്ല മുസ്ലിയാർക്ക് എറവക്കാട് മഹല്ല് കമ്മിറ്റി യാത്രയപ്പ് നൽകി

ckmnews

ചങ്ങരംകുളം: 32 വർഷം എറവക്കാട് മഹല്ലിലും മദ്രസയിലും സേവനം ചെയ്ത പ്രിയപ്പെട്ട അബ്ദുൽ മുസ്ലിയാർക്ക് എറവക്കാട് മഹല്ല് കമ്മിറ്റി യാത്രയയപ്പ് സംഗമം നടത്തി. മഹല്ല് പ്രസിഡന്റ് പി എം മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ മഹല്ല് ഖത്തീബ് മൊയ്തീൻകുട്ടി ദാരിമി സംഗമത്തിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്വാഗതം മഹല്ല് സെക്രട്ടറി സിഎം അലി മാസ്റ്റർ നിർവഹിച്ചു. എ പി അബ്ദുല്ല മുസ്‌ലിയാർ മറുപടി പ്രസംഗം നടത്തി. സൈദു സി, എ വി അഹമ്മദ് ഹാജി, ബാവ മുസ്ലിയാർ, ഹുസൈൻ മുസ്ലിയാർ, ഹംസ മുസ്ലിയാർ, സിവി അബ്ദുല്ല മുസ്‌ലിയാർ, എം എൻ കെ മൗലവി, മുസ്തഫ ഫൈസി മൻസൂർ കെ വി  തുടങ്ങിയവർ പരിപാടിക്ക് ആശംസ അറിയിച്ചു. പത്തിൽ