26 April 2024 Friday

മാറഞ്ചേരി കോലളമ്പ് സ്വദേശികള്‍ ഉള്‍പ്പെടെ മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ്

ckmnews



മലപ്പുറം:സമൂഹ വ്യാപന ഭീതി നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലെ മാറഞ്ചേരി കോലളമ്പ് പുതുപൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ മലപ്പുറം ജില്ലയില്‍ 13 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.ജൂണ്‍ 18ന് ബാംഗ്ളൂര്‍ നിന്ന് എത്തിയ കോലളമ്പ് സ്വദേശി 35 കാരന്‍,ജൂണ്‍ 19ന് റിയാദില്‍ നിന്ന് കൊച്ചി വഴിയെത്തിയ പുതുപൊന്നാനി സ്വദേശിയായ 22 കാരന്‍,ജൂണ്‍ 20ന് ദോഹയില്‍ നിന്ന് കൊച്ചി വഴി എത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശിയായ 30 കാരന്‍ ഉള്‍പ്പെടെയാണ് 13 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത്.