26 April 2024 Friday

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സോനാരെ ഗ്രൂപ്പ് ടിവിയും ഡിഷും കൈമാറി

ckmnews

ഓണ്‍ലൈന്‍ പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് സോനാരെ ഗ്രൂപ്പ്  ടിവിയും ഡിഷും കൈമാറി


എരമംഗലം:എരമംഗലം സ്വദേശിനികളായ സഹോദരിമാർക്ക് ടിവിയും ഡിഷും കൈമാറി ജീവകാരുണ്യ പ്രവർത്തന മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ സോനാരെ ഫ്രൻസ് വാട്സ് ആപ്പ് കൂട്ടായമ ശ്രദ്ധേയമായി.കോവിഡ് 19 ന്റെ പശ്ചാതലത്തിൽ സ്കൂളുകൾ അടച്ചിടുകയും പഠനം ഓൺലൈനായി തുടരുന്ന സാഹചര്യത്തിൽ ടിവിയോ മൊബൈലോ ഇല്ലാത്ത എരമംഗലം സ്വദേശിയായ കൂലി പണിക്കാരാനായ അലിയുടെ മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന കുടംബത്തിനാണ് മുപ്പത്തിരണ്ട് ഇഞ്ച് എച്ച് ഡി ടി.വി യും സൺ ഡയറക്ടർ ഡിഷ് ക്യാബിൾ കണക്ഷനും സൗജന്യമായിനൽകിയത് ഗ്രൂപ്പ് ചെയർമാൻ അറമുഖൻ' സോനാരെയുടെ അധ്യക്ഷതയിൽ ചൈൽഡ് ലൈൻ പ്രവർത്തകയും ജീവകാരുണ്യ പ്രവർത്തകയും വിദ്യാർത്ഥി മോട്ടിവേറ്ററുംമായ ധന്യആബിദാണ് ലളിതമായ ചടങ്ങിൽ വിതരണം നടത്തിയത്

ചടങ്ങിന് വിവേകാനന്ദൻ സി.എ സ്വാഗതവും റംഷാദ് സൈബർ മീഡിയ നന്ദിയും പറഞ്ഞു സൗദി വെളിയംങ്കോട് കൂട്ടായ്മ പ്രതിനിധി

ജാഫർ വെളിയംങ്കോട് ,ഷാജി കാളിയത്തേൽ , പ്രഗിലേഷ് ശോഭ ,റഫീഖ് പുഴക്കര ,ഷൺമുഖൻ കൊലവത്ര ,അംബിക 'ചെമ്പാല, ജയേഷ് കുവ്വക്കാട്ട് മുസ്തഫ പരൂർ ,സുരേഷ് പൂങ്ങാടൻ ,വേണു മുക്കാല ,ഹരി പൂക്കരത്തറ, പ്രമോദ് കോലൊളമ്പ്  ,റസാഖ്, റിനീഷ് രാജേഷ്, ഷറഫുദ്ധീൻ ഷിജിൽ എന്നിവർ നേതൃത്വം നൽകി ഗ്രൂപ്പ് മെമ്പർമാരുടെ മക്കളുടെ സാന്നിധ്യത്തിൽ മധുര പലഹാരം വിതരണം ചെയ്തത് ചടങ്ങിന് മാറ്റുകൂട്ടി ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു