26 April 2024 Friday

കേരള ഫ്ലോറിങ് ട്രേഡ് യൂണിയന്റെ മെമ്പർഷിപ്പ് കാർഡ് സംസ്ഥാനതല വിതരണേത്ഘാടനം നടത്തി

ckmnews



ചങ്ങരംകുളം:അസംഘടിത തൊഴിൽ മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന കേരള ഫ്ലോറിങ് ട്രേഡ് യൂണിയന്റെ മെമ്പർഷിപ്പ് കാർഡ് സംസ്ഥാനതല  

വിതരണേത്ഘാടനം നടത്തി.ബുധനാഴ്ച

KFTU സംസ്ഥാന പ്രസിഡണ്ട് ഹംസ ചങ്ങരംകുളത്തിന്

നൽകിക്കൊണ്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ്  ബെന്നി വി.വി ഉദ്ഘാടനം ചെയ്തു.MGTWCW സ്ഥാപക നേതാവ് സുബ്രു തിരൂർ,MGTWCW സംസ്ഥാന പ്രസിഡണ്ട് സൈദലവി കടകശ്ശേരി 

KFTU സംസ്ഥാന വൈസ് പ്രസിഡണ്ട് മണികണ്ഠൻ തിരൂർ എന്നിവർ പങ്കെടുത്തു