11 May 2024 Saturday

അബുദബിയില്‍ നിന്ന് 30 കോടിയുടെ ജാക്‌പോട്ട് അടിച്ചത് അറിയിക്കാന്‍ സംഘാടകന്‍ റിച്ചാര്‍ഡ് അലറി വിളിച്ചിട്ടും സനൂപ് സുനില്‍ കേട്ടില്ല; ഒടുവില്‍ മലയാളി ഭാഗ്യവാനെ കണ്ടെത്തിയപ്പോള്‍ അത് നടന്‍ ഹരിശ്രീ അശോകന്റെ മരുമകന്‍; ബിഗ് ടിക്കറ്റിന്റെ 30 കോടി ലോട്ടറി തേടി എത്തിയത് ദോഹയിലെ സനൂപ് അടക്കം ലുലുവിലെ 20 പേരെ

ckmnews

അബുദാബി: അബുബാബി ബിഗ് ടിക്കറ്റിലെ സംഘാടകന്‍ റിച്ചാര്‍ഡ് പലവട്ടം വിളിച്ചെങ്കിലും കണക്ഷന്‍ കിട്ടിയത് ഏതാനും സെക്കന്‍ഡുകള്‍ മാത്രം. സുനില്‍, ജാക്‌പോട്ട് അടിച്ചു എന്ന് റിച്ചാര്‍ഡ് അലറി വിളിച്ചെങ്കിലും മറുതലയ്ക്കല്‍ നിന്ന് ഒരുപ്രതികരണവും ഉണ്ടായില്ല. സനൂപ് സുനില്‍ 30 കോടി അടിച്ചാണ് ഭാഗ്യവാനായത്. ജൂലൈ 13നാണ് 183947 എന്ന നമ്ബരിലുള്ള ടിക്കറ്റ് സനൂപ് സുനില്‍ എടുത്തത്. ഏതായാലും ആവര്‍ത്തിച്ചുള്ള വിളികള്‍ക്ക് ഒടുവില്‍ സനൂപിനെ കണ്ടെത്തി.

ദോഹയില്‍ ലുലു ഗ്രൂപ്പിന്റെ ജീവനക്കാരനാണ് സനൂപ് സനില്‍. 30കോടിയിലേറെ രൂപയാണ്(15 ദശലക്ഷം ദിര്‍ഹം) ഇന്നലെ(ചൊവ്വ) നടന്ന ബിഗ് ടിക്കറ്റിന്റെ 230-ാം സീരീസ് നറുക്കെടുപ്പില്‍ സമ്മാനം നേടിയത്. സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മകള്‍ ശ്രീക്കുട്ടിയുടെ ഭര്‍ത്താവാണ് സനൂപ്. നാട്ടിലെ മൊബൈല്‍ നമ്ബര്‍ കൊടുത്തിരുന്നതിനാല്‍ ടിക്കറ്റ് സംഘാടകപ്രതിനിധി റിച്ചാര്‍ഡിനു സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. നിരന്തരം ശ്രമത്തിനൊടുവിലാണ് ആ ഭാഗ്യവാര്‍ത്ത സനൂപിനെ തേടി എത്തിയത്..

സനൂപിന്റെ പേരില്‍ ഇദ്ദേഹവും ലുലുവിലെ മറ്റു 19 ജീവനക്കാരും ചേര്‍ന്നെടുത്ത ലോട്ടറി ടിക്കറ്റിനാണു സമ്മാനം.