20 May 2024 Monday

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വളാഞ്ചേരി മുൻ ബ്ലോക്ക് സെക്രട്ടറി മരിച്ചു

ckmnews

ബൈക്ക് അപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വളാഞ്ചേരി മുൻ ബ്ലോക്ക് സെക്രട്ടറി മരിച്ചു


കുറ്റിപ്പുറം: കുറ്റിപ്പുറം തിരൂർ റോഡിൽ മഞ്ചാടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ഡിവൈഎഫ്ഐ വളാഞ്ചേരി ബ്ലോക്ക് മുൻ സെക്രട്ടറിയും സിപിഐ എം കൽപകഞ്ചേരി ലോക്കൽ കമ്മിറ്റി അംഗവുമായ ആലുങ്ങൽ സൈതലവി (39)യാണ് മരിച്ചത്.ബുധനാഴ്ച രാത്രി 12.30 ഓടെ  സൈതലവി സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടം.അപകടത്തിന് ശേഷം ഇടിച്ച വാഹനം നിർത്താതെ പോയി.സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി തിരൂർ ജില്ലാ ആശുപത്രിയി പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴം പകൽ 5 ന് തവളംചിന ജുമാ മസ്ജിദിൽ കബറടക്കി.ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗംമായിരുന്നു.രണ്ടത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥാപക കാലത്തെ അംഗമാണ്.സിഐടിയു ജനറൽ വർക്കേഴ്സ് വളാഞ്ചേരി ഏരിയാ സെക്രട്ടറിയുമാണ്.റബ്ക്കോയിലെ തത്കാലിക ജീവനക്കാരനാണ്. കുറ്റിപ്പുറം പോലീസ് കേസെടുത്ത് അനേഷണം ആരംഭിച്ചു. ഉപ്പ :പരേതനായ ഹസ്സൻകുട്ടി. ഉമ്മ :റുഖിയ.  ഭാര്യ : റെനീസ. മക്കൾ: റൈമ, എസ്താൻ ഐരിഖ് സഹോദരങ്ങൾ : സകീന, സുലൈഖ, ഷബീർ, റഹീം (യുഎഇ).  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്, മന്ത്രി വി അബ്ദുറഹ്മാൻ,എംഎൽഎ കെ ടി ജലീൽ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു,ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം മുനീർ, മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി, ഡിസിസി അംഗം കുഞ്ഞമ്മു,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശ്യാം പ്രസാദ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി പി അനിൽ, കമ്മിറ്റി അംഗമായ മുബഷിർ എന്നിവർ അന്തിമോപചാരമർപ്പിച്ചു