26 April 2024 Friday

ആരാധനാലങ്ങൾക്ക് കൂടി ഇളവുകൾ നൽകി വിശ്വാസികൾക് പ്രാർത്ഥന നിർവഹിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് നിവേദനം നല്‍കി

ckmnews

ആരാധനാലങ്ങൾക്ക് കൂടി ഇളവുകൾ നൽകി വിശ്വാസികൾക് പ്രാർത്ഥന നിർവഹിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് എസ് വൈ എസ് നിവേദനം നല്‍കി


പൊന്നാനി:ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലങ്ങൾക്ക് കൂടി ഇളവുകൾ നൽകി വിശ്വാസികൾക് പ്രാർത്ഥന നിർവഹിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് മാറഞ്ചേരി പഞ്ചായത്ത്‌ SYS കമ്മിറ്റി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നല്‍കി.പൊന്നാനി മണ്ഡലം ട്രഷറർ ഷഹീർ അൻവരി, മണ്ഡലം ആമില അമീർ ബാവ കാഞ്ഞിരമുക്ക്,മൊയ്‌ദീൻ മൗലവി മാറഞ്ചേരി,മാനേജ് മെന്റ് അസോസിയേഷൻ സെക്രട്ടറി വിപി ഹസ്സൻ ട്രഷറർ  റസാഖ് എ എം നഗർ  എന്നിവരുടെ സാന്നിധ്യത്തിലാണ് SYS പ്രസിഡണ്ട്‌ വികെ മുഹമ്മദ് മൗലവി  മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ സമീറ ഇളയേടത്തിനു നിവേദനം നൽകിയത്