26 April 2024 Friday

അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്.എസ്‌.എഫ് പ്രതിഷേധിച്ചു

ckmnews

അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്.എസ്‌.എഫ് പ്രതിഷേധിച്ചു


എരമംഗലം:അനിയന്ത്രിതമായ ഇന്ധന വിലവർധനവിനെതിരെ എസ്.എസ്‌.എഫ് പ്രതിഷേധം സംഘടിപ്പിച്ച. പൊന്നാനി ഡിവിഷനിലെ 9 ഇന്ധന വിൽപ്പന കേന്ദ്രങ്ങളിലാണ് പ്രക്ഷോഭം സംഘടിപ്പിച്ചു.ജനങ്ങളെ വിഷയത്തിൽ കൂടുതൽ ബോധവാൻമാരാക്കുകയും പ്രതികരിക്കാൻ പ്രാപ്തരാക്കുകയുമാണ് വിത്യസ്ത പ്രതിഷേധം കൊണ്ട് പ്രധാനമായും ലക്ഷ്യമാക്കുന്നത്.


'പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിൽക്കുന്നു’ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് പമ്പുൾക്ക് മുമ്പിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്ര സർക്കാർ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്.

ഇങ്ങനെരാജ്യം മുന്നോട് പോയൽ വറുതിയിലേക്ക് എടുത്തെറിയപ്പെടലാകും അനന്തര ഫലമെന്ന ബോധ്യത്തിൽ നിന്നാണ് എസ് എസ് എഫ് പ്രക്ഷേഭം സംഘടിപ്പിച്ചത്. സെക്ടർ ഘടകങ്ങളിലെ തെരഞ്ഞെടുത്ത പ്രവർത്തകർ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളിൽ പ്രക്ഷോഭത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കുത്തു.