26 April 2024 Friday

ഷാർപ്പ് പബ്ലിക്കേഷൻ പ്രത്യേക പുരസ്കാരം പ്രഗിലേഷ് ശോഭയ്ക്ക് സമ്മാനിക്കും.

ckmnews

ഷാർപ്പ് പബ്ലിക്കേഷൻ പ്രത്യേക  പുരസ്കാരം പ്രഗിലേഷ് ശോഭയ്ക്ക് സമ്മാനിക്കും.


 പെരുമ്പടപ്പിലെ സംസ്കാരിക രംഗത്തെ നിറസാന്നിധ്യം

ഷാർപ്പ് പബ്ലിക്കേഷന്റെ 2021 ലെ പ്രത്യേക പുരസ്കാരത്തിന് എരമംഗലം സ്വദേശി പ്രഗിലേഷ് ശോഭ അർഹനായി.സാംസ്കാരികരംഗത്തും പത്ര മാധ്യമ രംഗത്തും പൊതുപ്രവർത്തന രംഗത്തും അദ്ദേഹം നൽകിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്.ശിൽപവും പൊന്നാടയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.2021ഡിസംബർ മാസത്തിൽ കൊവിഡ് പ്രോട്ടോകോൾ  പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് ഷാർപ്പ് പബ്ലിക്കേഷൻ ചെയർമാൻ  സിപി.ജാഷിർ സെക്രട്ടറി,സുമേഷ്  കാക്കരാട്ട്, വൈസ് ചെയർമാൻ. ഫാറൂഖ് എരഞ്ഞിക്കൽ എന്നിവർ അറിയിച്ചു.