26 April 2024 Friday

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞ റിട്ടയഡ് അധ്യാപകന്‍ മരിച്ചു

ckmnews


ചങ്ങരംകുളം:ഭാര്യക്കൊപ്പം അമിത ഡോസില്‍ ഉറക്ക് ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിഞ്ഞ റിട്ടയഡ് അധ്യാപകന്‍ മരിച്ചു.കാഞ്ഞിരമുക്ക് അത്താണിയില്‍ പള്ളിത്താല്‍ ഗംഗാധരന്‍(72)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.മെയ് 2ന് പുലര്‍ച്ചെയാണ് ഭാര്യയോടൊപ്പം ആത്മഹത്യ ശ്രമം നടത്തി അവശ നിലയിലായ രണ്ട് പേരെയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ ഗംഗാധരന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.മാറഞ്ചേരി മുക്കാല  സ്കൂളില്‍ പ്രധാന അധ്യപകനായി വിരമിച്ചതാണ് ഗംഗാധരന്‍. പെരുമ്പടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു.