26 April 2024 Friday

ലോക്ക് ഡൗണ്‍ വേളയില്‍ പച്ചക്കറി തോട്ടം ഒരുക്കി വിസ്മയം തീര്‍ത്ത ദിലുമോനെ എരമംഗലം എമര്‍ജന്‍സി ടീം ആദരിച്ചു

ckmnews


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ വേളയില്‍ പച്ചക്കറി തോട്ടം ഒരുക്കി വിസ്മയം തീര്‍ത്ത ദിലുമോനെ എരമംഗലം എമര്‍ജന്‍സി ടീം ആദരിച്ചു.കളിക്കാനും പഠിക്കാനുമുള്ള നല്ലകാലം കോവിഡ് പ്രതിസന്ധിയില്‍  ചുമരുകള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നതോടെയാണ് എരമംഗലം യുഎംഎംഎല്‍പി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാര്‍ത്ഥിയും ഖത്തര്‍ പ്രവാസിയായ അശറഫ് വീപീസിന്റെയും റഹീനയുടെയും മകനുമായ മുഹമ്മദ് ആദില്‍ എന്ന ദിലുമോന്‍ കാര്‍ഷിക മേഖലയില്‍ പരീക്ഷണങ്ങള്‍ തുടങ്ങിയത്.വീട്ടിൽ കൊണ്ടുവരുന്ന പച്ചക്കറികളിൽ നിന്ന് വിത്തെടുത്തും അയൽവാസികളിൽ നിന്നും മറ്റും സംഘടിപ്പിച്ച വിത്തുകൾ കൊണ്ടു മായിരുന്ന കൃഷി തുടങ്ങിയത്.വീട്ടുകാരുടെ സഹായവും കൂടിയതോടെ കൃഷിക്ക് വൻ വിജയം.ഇപ്പോൾ ദിലുമോൻ്റെ നോട്ടത്തിൽ, വെള്ളരി, വെണ്ട, മുളക്, ചീനമുളക്, നിലക്കടല, വേപ്പ് ,മുരിങ്ങ, ഓമ, തുടങ്ങി എല്ലാമുണ്ട്.മാത്രമല്ല വിവിധ തരം പുച്ചെടികളുടെ ഒരു ശേഖരം തന്നെ തോട്ടത്തിലുണ്ട്. ടോമി എന്ന പേരിലൊരു വെളുത്ത പൂച്ചക്കുട്ടിയും ദിലുമോൻ്റെ സ്വന്തമാണ്.മിടുക്കനായ കുട്ടി കര്‍ഷകനെയാണ് ജീവകാരുണ്യ പ്രവത്തനങ്ങളിലും ജീവൻ രക്ഷാപ്രവത്തനങ്ങളിലും 2 വർഷത്തോളമായി എരമംഗലത്ത്‌ പ്രവർത്തിച്ചുവരുന്ന  എരമംഗലം എമർജൻസി ടീം പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചത്