27 April 2024 Saturday

വീടിന് മേൽക്കൂര പോലും ഇല്ലാതെ വയോധികൻ;തുണയായി പ്രദേശ വാസികൾ.

ckmnews


എരമംഗലം:വെളിയംകോട് പഞ്ചായത്തിൽ മേൽക്കൂര പോലും ഇല്ലാതെ മഴ പെയ്താൽ മുഴുവൻ വെള്ളവും അകത്തേക്ക് വന്ന നിലയിൽ ഒരു വീടുണ്ട്. കാക്കനകത്ത് കോമൻ എന്ന കൊമേട്ടന്റെതാണ് വീട്. വെളിയംകോട് പഞ്ചായത്തിലെ വാർഡ്‌ മൂന്നിൽ പാരിതാപകപരമായ  അവസ്ഥയിൽ ഒരു ക്ഷേമ പെൻഷൻ പോലും ലഭിക്കാതെ കൊമേട്ടന് ഒരു കൈതാങ്ങായി സംഘടിക്കുകയാണ് നാട്ടുകാര്‍.കോമന് രണ്ട് ആണ്മക്കളും,രണ്ട്  പെണ്മക്കളുമാണ്  ഉണ്ടായിരുന്നത്. ഇതിൽ ആൺ കുട്ടികൾ രണ്ടു പേരും മരണപ്പെട്ടു.പ്രേദേശത്തെ ഒരു കൂട്ടം ചെറുപ്പക്കാർ

 താൽകാലികമായി ഓലയും, പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടും മേൽക്കൂര നിർമ്മിക്കുകയും , വീടും പരിസരവും വൃത്തിയാക്കുകയും ചെയ്തു. വെളിയംകോട് പഞ്ചായത്ത് അധികൃതര്‍ എത്രയും വേഗത്തിൽ ഇദ്ദേഹത്തിന്റെ വീടിനൊരു പരിഹാരം കാണുകയും,വാർധക്യ സഹജമായ അസുഖത്താൽ ബുദ്ദുമുട്ടുന്ന കൊമ്മേട്ടന് പെൻഷൻ തരപ്പെടുത്തി കൊടുക്കുകയും വേണമെന്നാണ് പ്രദേശവാസികളുടെ അഭ്യര്‍ത്ഥന.

കൂടുതൽ വിവരങ്ങൾക്ക് 

താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

 കൊമേട്ടൻ

7593096708


റിപ്പോർട്ട്:അറമുഖൻ സോനാരെ