08 May 2021 Saturday

മലപ്പുറം ജില്ലയില്‍ 1,945 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ckmnews




മലപ്പുറം ജില്ലയില്‍  ചൊവ്വാഴ്ച (ഏപ്രില്‍ 20) കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് രേഖപ്പെടുത്തി. 1,945 പേര്‍ക്ക് കൂടിയാണ് ചൊവ്വാഴ്ച മാത്രം ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ജില്ലയിലുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. 2021 ഒക്ടോബര്‍ 18 ന് 1,677 പേര്‍ രോഗബാധിതരായ ശേഷം ഇത്രയധികം പേര്‍ ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യമാണ്. ചൊവ്വാഴ്ച  രോഗബാധിതരായവരില്‍ 1,818 പേര്‍ക്കും രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായിരിക്കുന്നത്. ഇത് ആശങ്കാജനകമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇക്കാര്യത്തില്‍ പൊതു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും രോഗ വ്യാപനത്തിന്റെ സാധ്യത ചെറുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ചൊവ്വാഴ്ച രോഗബാധിതരായവരില്‍ 52 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധ. വൈറസ് ബാധിതരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 65 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതിനിടെ ജില്ലയില്‍ 159 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ചൊവ്വാഴ്ച രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗവിമുക്തരായവരുടെ എണ്ണം 1,25,701 ആയി. ജില്ലയിലിപ്പോള്‍ 26,748 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 11,069 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 317 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 187 പേരും 163 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 633 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ആരോഗ്യ ജാഗ്രത കൈവിടരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.  

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


ചൊവ്വാഴ്ച (ഏപ്രില്‍ 20) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 23

ആലങ്കോട് 16

ആലിപ്പറമ്പ് 11

അമരമ്പലം 14

ആനക്കയം 14

അങ്ങാടിപ്പുറം 23

അരീക്കോട് 12

ആതവനാട് 10

ഊരകം 19

ചാലിയാര്‍ 45

ചീക്കോട്  02

ചേലേമ്പ്ര  13

ചെറിയമുണ്ടം 07

ചെറുകാവ് 07

ചോക്കാട് 34

ചുങ്കത്തറ  23

എടക്കര 06

എടപ്പറ്റ 17

എടപ്പാള്‍ 39

എടരിക്കോട് 03

എടവണ്ണ  27

എടയൂര്‍  26

ഏലംകുളം 14

ഇരിമ്പിളിയം 36

കാലടി 18

കാളികാവ് 27

കല്‍പകഞ്ചേരി 06

കണ്ണമംഗലം 15

കരുളായി 22

കരുവാരക്കുണ്ട് 11

കാവനൂര്‍ 07

കീഴാറ്റൂര്‍  15

കീഴുപറമ്പ് 27

കോഡൂര്‍ 09

കൊണ്ടോട്ടി 25

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍ 13

കുറുവ 20

കുറ്റിപ്പുറം 20

കുഴിമണ്ണ 05

മക്കരപ്പറമ്പ് 02

മലപ്പുറം 100

മമ്പാട്  04

മംഗലം 17

മഞ്ചേരി 68

മങ്കട 04

മാറാക്കര 13

മാറഞ്ചേരി  28

മേലാറ്റൂര്‍ 13

മൂന്നിയൂര്‍ 09

മൂര്‍ക്കനാട് 09

മൂത്തേടം  04

മൊറയൂര്‍ 42

മുതുവല്ലൂര്‍ 06

നന്നമ്പ്ര 30

നന്നംമുക്ക് 09

നിലമ്പൂര്‍ 22

നിറമരുതൂര്‍ 04

ഒതുക്കുങ്ങല്‍ 06

ഒഴൂര്‍ 07

പള്ളിക്കല്‍ 25

പാണ്ടിക്കാട് 15

പരപ്പനങ്ങാടി 04

പറപ്പൂര്‍ 26

പെരിന്തല്‍മണ്ണ 37

പെരുമണ്ണ ക്ലാരി 03

പെരുമ്പടപ്പ് 25

പെരുവള്ളൂര്‍ 17

പൊന്മള 25

പൊന്ുണ്ടം 02

പൊന്നാനി 19

പൂക്കോട്ടൂര്‍ 14

പോരൂര്‍ 24

പോത്തുകല്ല് 27

പുലാമന്തോള്‍ 12

പുളിക്കല്‍ 10

പുല്‍പറ്റ 58

പുറത്തൂര്‍ 22

പുഴക്കാട്ടിരി 03

താനാളൂര്‍  16

താനൂര്‍ 35

തലക്കാട് 07

തവനൂര്‍ 23

താഴേക്കോട് 07

തേഞ്ഞിപ്പലം 09

തെന്നല 04

തിരുനാവായ 28

തിരുവാലി 12

തൃപ്രങ്ങോട് 41

തൃപ്രങ്ങോട് 10

തുവ്വൂര്‍ 03

തിരൂര്‍  25

തിരൂരങ്ങാടി 10

ഊര്‍ങ്ങാട്ടിരി 03

വളാഞ്ചേരി  03

വളവന്നൂര്‍ 14

വള്ളിക്കുന്ന് 04

വട്ടംകുളം 36

വാഴക്കാട്  20

വാഴയൂര്‍ 10

വഴിക്കടവ് 20

വെളിയങ്കോട് 19

വേങ്ങര 45

വെട്ടത്തൂര്‍ 04

വെട്ടം 18

വണ്ടൂര്‍ 69

ckmnews