01 May 2024 Wednesday

തൃശ്ശൂര്‍ ജില്ലയിൽ 544 പേര്‍ക്ക് കൂടി കോവിഡ്,;249 പേര്‍ രോഗമുക്തരായി

ckmnews

തൃശ്ശൂര്‍ ജില്ലയിൽ  544 പേര്‍ക്ക് കൂടി കോവിഡ്,;249 പേര്‍ രോഗമുക്തരായി


ജില്ലയിൽ  രോഗബാധിതരായി ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 3137 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ  ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,09,031 ആണ്. 1,04,640 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.  


ജില്ലയിൽ  ബുധനാഴ്ച സമ്പര്‍ക്കം വഴി 527 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 07 പേര്‍ക്കും,  05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും,   ഉറവിടം അറിയാത്ത 05 പേര്‍ക്കും  രോഗബാധ ഉണ്ടായിട്ടുണ്ട്.


രോഗ ബാധിതരിൽ  60 വയസ്സിനുമുകളിൽ  42 പുരുഷന്‍മാരും 24 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 12 ആണ്‍കുട്ടികളും   16 പെണ്‍കുട്ടികളുമുണ്ട്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ  കഴിയുന്നവര്‍ - 


തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ  - 184

വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ - 260

സര്‍ക്കാര്‍ ആശുപത്രികളിൽ - 73

സ്വകാര്യ ആശുപത്രികളിൽ  - 180


കൂടാതെ 1896 പേര്‍ വീടുകളിലും ചികിത്സയിൽ  കഴിയുന്നുണ്ട്.    

     

  695 പേര്‍ പുതിയതായി ചികിത്സയിൽ  പ്രവേശിച്ചതിൽ  113 പേര്‍ ആശുപത്രിയിലും  582 പേര്‍ വീടുകളിലുമാണ്. 


5133 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2566 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 2363 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 204 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ  ഇതുവരെ ആകെ 12,25,705 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


 339 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,68,610 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 18 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി. 


ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

   

1. ആരോഗ്യപ്രവർത്തകർ     

ഫസ്റ്റ്ഡോസ് 44,499 സെക്കൻറ് ഡോസ് 34,122


2. മുന്നണി പോരാളികൾ

ഫസ്റ്റ് ഡോസ് 10,772  സെക്കൻ്റ്ഡോസ് 7,962


3. പോളിംഗ് ഓഫീസർമാർ 

ഫസ്റ്റ്ഡോസ് 24,309  സെക്കൻ്റ് ഡോസ് 2,609


4. 45-59 വയസ്സിന് ഇടയിലുളളവർ

ഫസ്റ്റ് ഡോസ് 1,19,209  സെക്കൻ്റ് ഡോസ് 1,167 5. 60 വയസ്സിന് മുകളിലുളളവർ

ഫസ്റ്റ് ഡോസ് 2,64,155   സെക്കൻ്റ് ഡോസ് 5,103 ആകെ ഫസ്റ്റ് ഡോസ് 4,62,944

സെക്കൻ്റ്ഡോസ് 50,963