26 April 2024 Friday

പുതിയിരുത്തിയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ യുട്യൂബറെ കാണാൻ ജനസാഗരം സംഘര്‍ഷത്തിനിടെ ഹൈവെ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക് 15 പേര്‍ റിമാന്റില്‍

ckmnews

പുതിയിരുത്തിയിൽ സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ യുട്യൂബറെ കാണാൻ ജനസാഗരം


സംഘര്‍ഷത്തിനിടെ ഹൈവെ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്ക് 15 പേര്‍ റിമാന്റില്‍ 


ചങ്ങരംകുളം:പുതിയിരുത്തിയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഹൈവെ എസ്ഐ ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു.കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 15 പേരെ കേസില്‍ അറസ്റ്റ് ചെയ്തു.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയ 15 പേരെ കോടതി റിമാന്റ് ചെയ്തു.


ഞായറാഴ്ച വൈകിയിട്ട് പെരുമ്പടപ്പ് പുതിയിരുത്തിയിലാണ് സംഭവം


യൂട്യൂബർ ഷാക്കിർ  സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തുന്നതറിഞ്ഞാണ് ആരാധകരായ നൂറുകണക്കിന് കൗമാരക്കാർ ബൈക്ക് റാലിയായി പുതിയിരുത്തിയിലേക്ക് എത്തിയത്.സംഭവത്തെ തുടര്‍ന്ന് പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു.


സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഇതോടെ ദേശീയപാതയോരം ആളുകളെക്കൊണ്ട് നിറഞ്ഞു.ദീർഘദൂര ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. വെളിയങ്കോട് മുതൽ പാലപ്പെട്ടി വരെ ദേശീയപാത സ്‌തംഭിച്ചു.ഹൈവെ പോലീസെത്തി യുവാക്കളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ കേഴ്‌സൺ മാർക്കോസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘമെത്തി ആൾക്കൂട്ടത്തെ വിരട്ടിയോടിച്ചെങ്കിലും യൂറ്റൂബറുടെ ഒപ്പം എത്തിയവര്‍ പിന്തിരിഞ്ഞില്ല.ഇതിനിടെയാണ് പോലീസിന് നേരെ യുവാക്കള്‍ കല്ലെറിഞ്ഞത്.കല്ലേറില്‍ ഒരു പോലീസുകാരന്റെ വിരല്‍ ഒടിഞ്ഞു.മണിക്കൂറുകള്‍ക്ക് ശേഷം രംഗം ശാന്തമായെങ്കിലും മൂന്ന് 

ഹൈവേ പൊലിസ് എസ് ഐ ശശികുമാർ പൊലിസുകാരായ എന്‍എച്ച് ജിബിൻ, നിഥിൻ എന്നിവർക്കാണ് പരുക്കേല്‍ക്കുകയായിരുന്നു.ജസ്ള മാടശ്ശേരിയുും ഉദ്ഘാടന ചടങ്ങിന് അതിഥി ആയി എത്തിയത്  ആള്‍ക്കൂട്ടം വര്‍ദ്ധിക്കാന്‍ കാരണമായി