08 May 2024 Wednesday

ചങ്ങരംകുളം താടിപ്പടിയില്‍ ടിപ്പര്‍ ലോറിയില്‍ ബൈക്കിടിച്ച് കുന്നംകുളം സ്വദേശിക്ക് പരിക്കേറ്റു

ckmnews

ചങ്ങരംകുളം താടിപ്പടിയില്‍ ടിപ്പര്‍ ലോറിയില്‍ ബൈക്കിടിച്ച് കുന്നംകുളം സ്വദേശിക്ക് പരിക്കേറ്റു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ താടിപ്പടിയില്‍ ലോറിയില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.കുന്നംകുളം സ്വദേശി കുത്തൂര്‍ വീട്ടില്‍ ഉന്‍മേഷ്(39)നാണ് പരിക്കേറ്റത്.കൈക്കും കാലിനും ഗുരുതരമായ പരിക്കേറ്റ ഇന്‍മേഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം.താടിപ്പടിയില്‍ ചിയ്യാനൂര്‍ റോഡില്‍ നിന്ന് ചങ്ങരംകുളം ഭാഗത്തേക്ക് തിരിയാന്‍ ശ്രമിച്ച ടിപ്പര്‍ ലോറിയില്‍  കുന്നംകുളം ഭാഘത്തേക്ക് പോയിരുന്ന ഉന്‍മേഷിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.