26 April 2024 Friday

വെളിയങ്കോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കാമ്പസിലെ തരിശുഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു

ckmnews

വെളിയങ്കോട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കാമ്പസിലെ തരിശുഭൂമിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു


എരമംഗലം:വെളിയങ്കോട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കാമ്പസിലെ തരിശുഭൂമിയിൽ കൃഷി വകുപ്പിൻ്റെ സഹകരണത്തോടെ പച്ചക്കറി കൃഷി ആരംഭിച്ചു . പെരുമ്പടപ്പ് എ.ഡി.എ. ഷീല.എസ് പച്ചക്കറി തൈ നട്ട് പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു . ചടങ്ങിൽ വെള്ളിയങ്കോട് കൃഷി ഓഫീസർ ലമിന.വി.കെ അദ്ധ്യക്ഷത വഹിച്ചു , പെരുമ്പടപ്പ് കൃഷി ഓഫീസർ സുധർശൻ രാമകൃഷ്ണൻ ആശംസയർപ്പിച്ചു. പി.ടി.എ പ്രസിഡൻ്റ് അയിരൂർ മുഹമ്മദാലി സ്വാഗതവും , സീനിയർ അധ്യാപിക ഷാഹിന. കെ നന്ദിയും പറഞ്ഞു.