26 April 2024 Friday

മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നതു സുഹൃത്ത് വിലക്കി ; തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ പെണ്‍കുട്ടി തൂങ്ങി മരിച്ചു ; 3 പേര്‍ അറസ്റ്റില്‍

ckmnews

മംഗളൂരു: മോഡലിങ് ഫോട്ടോഷൂട്ടിനു പോകുന്നത് വിലക്കി സുഹൃത്ത് .എന്നാല്‍ വിലക്കിയതിലുള്ള മനോവിഷമത്തെ തുടര്‍ന്നു പെണ്‍കുട്ടി തൂങ്ങി മരിച്ചു. തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ (17) ആണു വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് അടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേക്ഷയുടെ സുഹൃത്ത് മുണ്ടോളി സ്വദേശി യതിന്‍ രാജ്, തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ സുഹന്‍, സുരഭ് എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് 3 പേരെയും അറസ്റ്റു ചെയ്തിരിക്കുന്നത് .