04 May 2024 Saturday

ഐപിഎൽ സംപ്രേഷണം: നടി തമന്നയ്ക്ക് നോട്ടിസ്,ചോദ്യം ചെയ്യലിന് ഹാജരാകണം

ckmnews


മുംബൈ∙നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടിസ്. മഹാരാഷ്ട്ര സൈബർ സെല്ലാണ് നോട്ടിസ് അയച്ചത്. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദേശം. 

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്നിട്ടുണ്ട്. ഏപ്രിൽ 23ന് അദ്ദേഹത്തോട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജ്യത്തിന് പുറത്തായതിനാൽ സഞ്ജയ് ഹാജരായില്ല. മറ്റൊരു ദിവസവും സമയവും സഞ്ജയ് ആവശ്യപ്പെട്ടതായാണ് വിവരം