01 May 2024 Wednesday

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ckmnews

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും


സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് ഉണ്ടായേക്കും. വ്യാഴാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരും. ജംമ്പോ പട്ടിക ചുരുക്കുന്നതിന് ബുധനാഴ്ച രാത്രി വൈകിയും സ്‌ക്രീനിംഗ് കമ്മിറ്റി ചേര്‍ന്നു. നേമം വട്ടിയൂര്‍ക്കാവ് അടക്കമുള്ള പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മത്സരിക്കാന്‍ തയ്യാറാകണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. ഇരുവരും മറുപടി നല്‍കിയിട്ടില്ല. 


ബുധനാഴ്ച പി.സി ചാക്കോ പാര്‍ട്ടി വിട്ടത് വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് അടിസ്ഥാനത്തിലാണെന്നാണ് പി.സി ചാക്കോ ആരോപിച്ചത്. എം.പിമാരും ഗ്രൂപ്പ് വീതംവയ്പ്പിനെ എതിര്‍ത്തു. തങ്ങള്‍ നല്‍കിയ പട്ടിക ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും കയ്യില്‍ വെച്ച ശേഷം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുകയാണെന്നാണ് അവരുടെ ആക്ഷേപം. 


നേമത്ത് സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് കെ.മുരളീധരന്‍ നേതാക്കളെ അറിയിച്ചു. സ്ഥാനാര്‍ത്ഥിയായാല്‍ പ്രചരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറുമെന്നും അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് സീറ്റ് നല്‍കുന്നതിനെതിരെ ഐ ഗ്രൂപ്പ് രംഗത്തെത്തി. ഇവിടെ സൗമിനി ജയ്‌നെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ഗ്രൂപ്പിന്റെ ആവശ്യം. 


50 ശതമാനം പുതുമുഖങ്ങളെ വേണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം.