26 April 2024 Friday

എക്സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു

ckmnews



എരമംഗലം:എസ്‌.എസ്.എല്‍.സി പരീക്ഷക്ക് മുന്നോടിയായി വിസ്ഡം എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ(വെഫി)ക്ക് കീഴിൽ മാതൃകാ പരീക്ഷ സംഘടിപ്പിച്ചു. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി എക്‌സലൻസി ടെസ്റ്റ് എന്ന പേരില്‍ മാതൃകാ പരീക്ഷ നടത്തിവരുന്നു. ഡിവിഷനിലെ ഏഴ് കേന്ദ്രങ്ങളിലായി അഞ്ചൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കാളികളായി. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഘടകങ്ങള്‍ മുഖേന നേരത്തെ അപേക്ഷിച്ച വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.മാത്‍സ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ മലയാളം, ഇംഗ്ലീഷ്, കന്നട മീഡിയങ്ങളിലാണ് എക്‌സലൻസി ടെസ്റ്റ്‌ നടന്നത്. എക്‌സലൻസി ടെസ്റ്റിനോടനുബന്ധിച്ചു ഗൈഡൻസ് &  മോട്ടിവേഷൻ ക്ലാസ് നടന്നു.എക്‌സലൻസി ടെസ്റ്റിന്റെ പൊന്നാനി ഡിവിഷൻ ഉദ്ഘാടനം മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ  മലപ്പുറം ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ.കെ സുബൈർ നിർവഹിച്ചു. വിവിധ കേന്ദ്രങ്ങളില്‍ മന്‍സൂര്‍ പുത്തന്‍പള്ളി, ദാവൂദ് സഖാഫി, സ്വാദിഖ് മാരാത്തയില്‍, ഷിഹാസ് വെളിയങ്കോട്, അഫ്സല്‍ ഇര്‍ഫാനി, അസ്‌ലം പെരുമ്പടപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.