07 May 2024 Tuesday

രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില കൂടി.

ckmnews

തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോളിന് 89.78  രൂപയും ഡീസലിന് 84.40  രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 91.50  രൂപയിലെത്തി. ഡീസൽ 85.98  രൂപയായി. ഫെബ്രുവരി ഒന്നിന് ശേഷം മാത്രം പെട്രോളിന് 3.20 രൂപയാണ് വർധിച്ചത്. ഡീസലിന് 3.60 രൂപയും വർധിപ്പിച്ചിട്ടുണ്ട്. ലോക്ഡൗണിനു ശേഷം പെട്രോളിനും ഡീസലിനും 18 രൂപയോളം കൂടിയിട്ടുണ്ട്