27 April 2024 Saturday

മാറഞ്ചേരി ടെലിഫോണ്‍ എക്സേഞ്ചിന് കീഴിലെ കണക്ഷന്‍ കേബിള്‍ കത്തിച്ചതായി പരാതി

ckmnews

മാറഞ്ചേരി ടെലിഫോണ്‍ എക്സേഞ്ചിന് കീഴിലെ കണക്ഷന്‍ കേബിള്‍ കത്തിച്ചതായി പരാതി


എരമംഗലം:മാറഞ്ചേരി ടെലിഫോണ്‍ എക്സേഞ്ചിന് കീഴിലെ കണക്ഷന്‍ കേബിള്‍ സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതായി പരാതി.എരമംഗലം കളത്തില്‍ പടിയില്‍ കലുങ്കിന് അടിയില്‍ ആണ് കേബിള്‍ കത്തിനശിച്ചത്.പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ അടക്കമുള്ള 20 ഓളം ഓഫീസുകളിലേക്കും പ്രദേശത്തെ 500 ഓളം വീടുകളും സ്ഥാപനങ്ങളും  അടക്കമുള്ളവയിലേക്ക് പോകുന്ന ലാന്റ് ഫോണ്‍,ഇന്റര്‍നെറ്റ്  കണക്ഷന്‍ കേബിളാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടത്.സംഭവത്തില്‍ ബിഎസ്എന്‍എല്‍ അധികൃതര്‍ പെരുമ്പടപ്പ്  പോലീസിന് പരാതി നല്‍കിയിട്ടുണ്ട്