26 April 2024 Friday

വെളിയംകോട് ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം യോഗം നടത്തി

ckmnews

വെളിയംകോട് ഗ്രാമപഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം യോഗം നടത്തി


എരമംഗലം:വെളിയംകോട് ഗ്രാമ പഞ്ചായത്ത്   2021 - 2022 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം  ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപുറത്ത് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ . കെ. രാജൻ പദ്ധതി വിശദീകരണം നടത്തി . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  മജീദ് പാടിയോടത്ത് , ഷരീഫ മുഹമ്മദ് , സെയ്ത്                  പുഴക്കര , ഗ്രാമ പഞ്ചായത്ത് അംഗം ഹുസൈൻ പാടത്തകായിൽ , ആസൂത്രണ സമിതി അംഗങ്ങളായ  കെ.എം. അനന്തകൃഷ്ണൻ ,  കെ. കെ. ബീരാൻകുട്ടി  ,                 ഷാജിറ മനാഫ് ,  മുൻ പ്രസിഡൻ്റുമാരായ  പ്രേമജ സുധീർ , സുഹറ ബാബു  , അസിസ്റ്റൻ്റ് സെക്രട്ടറി               വി. വി.  സുരേഷ്കുമാർ , നിർവ്വഹണ ഉദ്യോഗസ്ഥൻ എന്നിവർ സംസാരിച്ചു .  14  വർക്കിംഗ്  ഗ്രൂപ്പിൽ നടന്ന ചർച്ച പ്രകാരം നിർദ്ദേശിച്ച പദ്ധതികൾ ക്രോഡീകരിച്ചു.