26 April 2024 Friday

പി.ടി. മോഹനകൃഷ്ണൻ സ്മാരക സഹകരണ വായനശാല ഉദ്ഘാടനം ചെയ്തു

ckmnews

പി.ടി. മോഹനകൃഷ്ണൻ സ്മാരക സഹകരണ വായനശാല ഉദ്ഘാടനം ചെയ്തു


എരമംഗലം:സ്നേഹം കൊണ്ട്‌ എതിർ

 രാഷ്ട്രീയ പ്രവർത്തകരേയും കീഴ്പ്പെടുത്താൻ കഴിഞ്ഞ പൊതു പ്രവർത്തകനാണ്‌ മുൻ എം എൽ എ യും കോൺഗ്രസ്സ്‌ നേതാവുമായ പി ടി മോഹനകൃഷ്ണനെന്ന് മുൻ നിയമസഭ സ്പീക്കർ വി എം സുധീരൻ പറഞ്ഞു. സംഘർഷം കൊണ്ടല്ല സമന്വയംകൊണ്ടാകണം രാഷ്ട്രീയം എന്നും , പൊതു പ്രവർത്തകർക്ക്‌ മാതൃകയാക്കേണ്ട വ്യക്തി ജീവിതമാണ്‌ അദ്ദേഹത്തിന്റേതെന്നും സുധീരൻ പറഞ്ഞു.  


അണ്ടത്തോട് സർവ്വീസ്‌ സഹകരണ ബാങ്ക്‌ മുൻ പ്രസിഡണ്ട്‌ കൂടിയായ പി ടി മോഹനകൃഷ്ണന്റെ സ്മരണാർത്ഥം ഒന്നാം ചരമ ദിനത്തിൽ വെളിയംകോട്‌ അങ്ങാടിയിൽ ആരംഭിച്ച സഹകരണ വായനശാലയുടെ ഉൽഘാടനം ഓൺലൈനിലൂടെ  ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ടത്തോട്‌ സർവ്വീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌  . പി .ടി അജയ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത  സാഹിത്യകാരൻ ആലംകോട്‌ ലീലാ കൃഷ്ണൻ  അനുസ്മരണ പ്രഭാഷണം നടത്തി . മലപ്പുറം ജില്ലാ  പഞ്ചായത്ത വൈസ്‌ പ്രസിഡന്റ്‌ ഇസ്മയിൽ മൂത്തേടം ഫോട്ടോ അനാഛാദാനം ചെയ്തു .  യു . അബൂബക്കർ, വെളിയംകോട്‌ ഗ്രാമ പഞ്ചായത്ത പ്രസിഡ്ണ്ട്‌ കല്ലാട്ടേൽ ഷംസു , സഹകരണ ബാങ്ക്‌ പ്രസിഡന്റുമാരായ  ഗോപപ്രതാപൻ  ,                    പി .  ഗോപാലൻ ,  അഡ്വ.സിദ്ധിഖ് പന്താവൂർ, എ കെ .അലി, നവാസ്‌ വെരളിപ്പുറത്ത്‌, ജില്ലാ പഞ്ചായത്ത് മെമ്പർ  വി.  കെ .എം ഷാഫി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് , ഫൗസിയ വടക്കേപ്പുറത്ത് , സഹകരണ സംഘം ജോയിൻ്റ് റജിസ്ട്രാർ പി. ജയരാജൻ  , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. വേണുഗോപാൽ , സുമിത രതീഷ് , ബാങ്ക് ഡയറക്ടർമാരായ ,                    എ . കെ .സൂബൈർ ,                രാജൻ   കുഞ്ഞഹമ്മദ്  , കെ എം .  അനന്തകൃഷ്ണൻ , അജിത ബാങ്ക് സെക്രട്ടറി പി. രാജാറാം റിട്ടയേർഡ് അസിസ്റ്റൻറ് റജിസ്ട്രാർ          വി. മുരളീധരൻ  തുടങ്ങിയവർ സംസാരിച്ചു .