01 May 2024 Wednesday

പുതുവത്സര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

ckmnews

പുതുവത്സര ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,000ന് മുകളിലെത്തി. സെന്‍സെക്സ് 120 പോയന്റ് ഉയര്‍ന്ന് 47,872ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 14,017ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 903 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 249 ഓഹരികള്‍ നഷ്ടത്തിലുമാണ്. 30 ഓഹരികള്‍ക്ക് മാറ്റമില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി, ടിസിഎസ്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, അള്‍ട്രടെക് സിമെന്റ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടെക്മഹീന്ദ്ര, ഇന്‍ഫോസിസ്, മാരുതി സുസുകി, ബജാജ് ഫിന്‍സര്‍വ്, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ, ഏഷ്യന്‍ പെയിന്റ്സ്, ടൈറ്റാന്‍, സണ്‍ ഫാര്‍മ, എച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.