26 April 2024 Friday

കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷം സ്ഥാനാർത്ഥിക്ക് പരിക്കേറ്റു.

ckmnews

കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ സംഘർഷം സ്ഥാനാർത്ഥിക്ക് പരിക്കേറ്റു.


എരമംഗലം:കോടത്തൂരിൽ പോളിംഗ് ബൂത്തിന് മുന്നിൽ ഉണ്ടായ സംഘർഷത്തില്‍  സ്ഥാനാർത്ഥിക്ക് പരിക്കേറ്റു.ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂർ മദ്രസയിലെ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘർഷത്തിന് വഴിയൊരുക്കിയത്.സംഘർഷാവസ്ഥക്ക് അയവു വരുത്താൻ പോലീസ് ലാത്തി വീശുകയും,പ്രവർത്തകരെ ബൂത്ത് പരിസരത്ത് നിന്ന് അകലേക്ക് മാറ്റുകയും ചെയ്തു.പരിസരത്ത് ഉണ്ടായിരുന്ന യുഡിഫ്  സ്ഥാനാർത്ഥി സുഹറ അഹമ്മദിന് ബൈക്കിൽ നിന്നും വീണാണ് പരിക്കേറ്റത്.