27 April 2024 Saturday

വെളിയംകോട് രാഷ്ട്രീയ സംഘർഷം:സിപിഐ നേതാവിന് വെട്ടേറ്റു

ckmnews

വെളിയംകോട് രാഷ്ട്രീയ സംഘർഷം:സിപിഐ നേതാവിന് വെട്ടേറ്റു



വെളിയംകോട് നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ സിപിഐ പ്രവർത്തകന് വെട്ടേറ്റു.സീറ്റുവിഭജനത്തിലെ തർക്കമാണ് കാരണം.എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു.പഞ്ചായത്തിൽ സിപിഎം-സിപിഐ സീറ്റു വിഭജന ചർച്ച അലസി പിരിഞ്ഞിരുന്നു.സിപിഐ നേതാവ് ബാലൻ ചെറോമലിനു നേരെയാണ്  വധശ്രമം തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

കൊടി തോരണങ്ങൾ സ്ഥാപിച്ചതും അഴിച്ചെടുത്തതുമായ തർക്കങ്ങളാണ് സംഘർഷത്തിന്ന് കാരണമായതായി പറയപ്പെടുന്നു.പരിക്കേറ്റ ബാലനെ വിദഗ്ദ ചികിൽസയ്ക്കായി കുന്ദംകുളം റോയൽ ആശുപത്രിയിലേക്ക് മാറ്റി.