02 May 2024 Thursday

തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി' ; ആഗ്രഹിച്ച് കിട്ടിയത് പൂര്‍ത്തിയാക്കുംമുമ്പേ തസ്‌കിയ മടങ്ങി

ckmnews

തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി' ; ആഗ്രഹിച്ച് കിട്ടിയത് പൂര്‍ത്തിയാക്കുംമുമ്പേ തസ്‌കിയ മടങ്ങി


മഞ്ചേരി:സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ് ഫാത്തിമ തസ്‌കിയയുടെ വാക്കുകള്‍. മൂന്നാംതവണ നീറ്റ് പരീക്ഷയെഴുതി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ തസ്‌കിയയുടെ മോട്ടിവേഷന്‍ ക്ലാസുകള്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഇറങ്ങിത്തിരിക്കുന്ന കുട്ടികള്‍ക്ക് എന്നും പ്രചോദനമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ 10ലക്ഷം പേരാണ് തസ്‌കിയയുടെ വാക്കുകള്‍ കേട്ടത്. 


നീറ്റ് പരീക്ഷയടുക്കുമ്പോള്‍ തനിക്കും കുടുംബത്തിനുമേറ്റ കടുത്ത പരീക്ഷണങ്ങളുടെ നടുവിലായിരുന്നു തസ്‌കിയ. ആശുപത്രി കിടക്കയില്‍നിന്ന് ഡോക്ടര്‍മാരുടെ അനുവാദം വാങ്ങി

പരീക്ഷയ്ക്കിരുന്ന മൂന്നാം ശ്രമത്തില്‍ ആഗ്രഹിച്ചപോലെ കോഴിക്കോട് തന്നെ മെഡിസിന് സീറ്റ് കിട്ടിയതില്‍ അത്യധികം സന്തോഷത്തിലായിരുന്നു തസ്‌കിയയും കുടുംബവും.


പക്ഷെ എം.ബി.ബി.എസ്. രണ്ടാംവര്‍ഷം പൂര്‍ത്തിയാകും മുമ്പേ പ്രതീക്ഷകള്‍ ബാക്കിയാക്കി യാത്രയായതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും.രോഗികള്‍ തങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ചേര്‍ത്തുപിടിക്കുന്ന ഡോക്ടറാകണം എന്നായിരുന്നു ഫാത്തിമ തസ്‌കിയയുടെ മോട്ടിവേഷന്‍ ക്ലാസുകളിലെ വാക്കുകള്‍.


തോറ്റ് തോറ്റ് ഞാന്‍ ഡോക്ടറായി' എന്ന ക്യാപ്ഷനില്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ യൂട്യൂബ് വീഡിയോയില്‍ തസ്‌കിയ ഈ കഥ വിവരിക്കുന്നുണ്ട്. 'എട്ടാം ക്ലാസില്‍ പഠിക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായ ഉമ്മയെ എല്ലാ ഡോക്ടര്‍മാരും കൈയൊഴിഞ്ഞപ്പോള്‍ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ രണ്ടും കല്‍പിച്ച് നടത്തിയ ശസ്ത്രക്രിയ അവരെ ജീവിതതതിരിച്ചുകൊണ്ടുവന്ന ഡോ. ഗീതയാണ് എന്നില്‍ ഡോക്ടര്‍ മോഹം കരുപ്പിടിപ്പിച്ചത്.


എന്റെ പ്രാര്‍ഥനകളില്‍ എന്നും ആ ഡോക്ടറുണ്ട്. അതുപോലെ സന്ദിഗ്ദ്ധ ഘട്ടങ്ങളില്‍ ഉറച്ച തീരുമാനമെടുത്ത് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായി മാറുമ്പോള്‍ തന്നെയും

ഉതുപോലെ പ്രാര്‍ഥന കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ ആളുകളുണ്ടാവുമല്ലോ,' അതാണ് ഈ രംഗത്തേക്ക് തന്നെ കൊണ്ടെത്തിച്ചതെന്ന് തസ്‌കിയ പറയുന്നു