09 May 2024 Thursday

ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു പ്രതി ഷാഹുൽ അലി പിടിയിൽ

ckmnews

ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നു


പ്രതി ഷാഹുൽ അലി പിടിയിൽ


എറണാകുളം:യുവതിയെ കുത്തി കൊന്നു.നിരപ്പ് സ്വദേശിയായ സിംന ഷക്കീറാണ് കൊല്ലപ്പെട്ടത്.മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലാണ് ദാരുണമായ സംഭവം.പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പോലീസ് പിടികൂടി.ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്.സിംനയുടെ അച്ഛൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.അദ്ദേഹത്തെ കാണാൻ എത്തിയതാണ് സിംന. ഈ സമയത്ത് ഇവിടെയെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലും പുറത്തും കുത്തുകയായിരുന്നു.അമിത രക്തസ്രാവം മൂലമാണ് യുവതി മരിച്ചത്