27 April 2024 Saturday

എംഡിഎംഎ യുമായി കൊലക്കേസ് കേസ് പ്രതി അടക്കം 10 പേര്‍ കൊച്ചി സിറ്റി പോലീസിന്റെ പിടിയില്‍ പിടിയിലായവരില്‍ പൊന്നാനി,ചങ്ങരംകുളം,എടപ്പാള്‍ കുന്നംകുളം സ്വദേശികളും

ckmnews

എംഡിഎംഎ യുമായി കൊലക്കേസ് കേസ് പ്രതി അടക്കം 10 പേര്‍ കൊച്ചി സിറ്റി പോലീസിന്റെ പിടിയില്‍


പിടിയിലായവരില്‍ പൊന്നാനി,ചങ്ങരംകുളം,എടപ്പാള്‍ കുന്നംകുളം സ്വദേശികളും


കൊച്ചി:എംഡിഎംഎ യുമായി കൊലക്കേസ് കേസ് പ്രതി അടക്കം 10 പേര്‍ കൊച്ചി സിറ്റി പോലീസിന്റെ പിടിയില്‍.പ്രതികള്‍ വാടകക്ക് താമസിച്ചിരുന്ന കടവന്ത്ര സത്യനാരായണ ലൈനിലെ വീട്ടില്‍ സൗത്ത് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.3.45 ഗ്രാം എംഡിഎംഎ യും സംഘത്തില്‍ നിന്ന് കണ്ടെടുത്തു.കുന്നംകുളം അഞ്ഞൂര്‍ സ്വദേശി മുട്ടില്‍ ശരത്ത്(25)കരിക്കാട് ചാലിശ്ശേരി താഴത്തേര്‍ വളപ്പില്‍ മഹേഷ്(22)ചങ്ങരംകുളം ആലംകോട് വലിയകത്ത് മുഹമ്മദ് അജ്മല്‍(23)കോട്ടപ്പടി തൊഴിയൂര്‍ മണികണ്ഠത്ത് ജിതിന്‍(21)പൊന്നാനി നാണുമുക്ക് അന്തനാത്ത് മുബാഷിര്‍(23)ചങ്ങരംകുളം പാവിട്ടപ്പുറം ഒതളൂര്‍ ഇല്ലിക്കല്‍ മുഹമ്മദ് ഷെഫീക്ക്(23)പൊന്നാനി ഒതംകുളം റോഡില്‍ അമ്പലത്ത് സാബിര്‍(25) എടപ്പാള്‍ കോലളമ്പ് ഞാങ്ങാട്ട് വളപ്പില്‍ ആകാശ്(20)വട്ടംകുളം പൂവത്തങ്ങാടി ശ്യാം സുധീര്‍(23) പൊന്നാനി കുറ്റിക്കാട് വെട്ടത്തിങ്കര നവനീത്(24)എന്നിവരാണ് പിടിയിലായത്.കാപ്പ നിയമപ്രകാരം നാട് കടത്തപ്പെട്ടവരാണ് മഹേഷ്,ശരത്ത് എന്നിവര്‍.മുഹമ്മദ് ഷെഫീക്ക് വധശ്രമ കേസിലും,മുഹമ്മദ് അജ്മല്‍ ലഹരി കേസിലും,ആകാശ്,നവനീത്,ശ്യാം സുധീര്‍ എന്നിവര്‍ അടിപിടി കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.നഗരത്തില്‍ ഗുണ്ടാപ്രവര്‍ത്തനം ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്നും പിടിയിലായവര്‍ വധശ്രമം ലഹരികടത്ത് അടക്കമുള്ള വിവിധ കേസുകളില്‍ പ്രതികളാണെന്നും പോലീസ് പഞ്ഞു.