27 April 2024 Saturday

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ കരിഓയില്‍ ഒഴിച്ചു

ckmnews


 പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ കരിഓയില്‍ ഒഴിച്ചു. നായനാര്‍, കോടിയേരി, ചടയന്‍ ഗോവിന്ദന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളിലിണ് കരിഓയില്‍ ഒഴിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് സമാധാനം തകര്‍ക്കാനുള്ള ശ്രമമെന്ന് സി.പി.എം പ്രതികരിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.