27 March 2023 Monday

ജനവാസ മേഖലയില്‍ ഒരുമിച്ച്‌ മൂന്ന് കടുവകള്‍; ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ckmnews

ജനവാസ മേഖലയില്‍ മൂന്ന് കടുവകള്‍ ഇറങ്ങി. ബീനാച്ചി പൂതിക്കാടാണ് കടുവകളിറങ്ങിയത്. വനം വകുപ്പ് സംഘം പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. രണ്ട് ചെറിയ കടുവകളും തള്ളക്കടുവയുമാണ് നാട്ടിലിറങ്ങിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് കടുവയുടെ ശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കാളികാവ് ഉള്‍പ്പെടെയുള്ള പ്രദേശത്തെ പൊലീസുകാരും സ്ഥലത്തുണ്ട്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.\