09 May 2024 Thursday

130 കോടി ലോൺ വാഗ്ദാനം ചെയ്ത് പ്രമുഖ മലയാള നടിയിൽ നിന്ന് 37 ലക്ഷം കവർന്നു കൊൽക്കത്തയിൽ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

ckmnews

130 കോടി ലോൺ വാഗ്ദാനം ചെയ്ത് പ്രമുഖ മലയാള നടിയിൽ നിന്ന് 37 ലക്ഷം  കവർന്നു


കൊൽക്കത്തയിൽ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്


കൊച്ചി: 130 കോടി രൂപയുടെ ലോൺ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയുടെ കയ്യിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കൊൽക്കൊത്ത സ്വദേശി പിടിയിൽ.കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പാലാരിവട്ടം പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കൊൽക്കത്തയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വെസ്റ്റ് ബംഗാൾ കൊൽക്കത്ത രുചി ആക്ടീവ് ഏക്കേർസ് ഫ്ളാറ്റ് 7 -ൽ താമസിക്കുന്ന യാസര്‍ ഇക്ബാൽ എന്നാളെയാണ് അതിസാഹസികമായി പൊലീസ് പിടികൂടിയത്. സംഘത്തിലെ മറ്റൊരാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു


ലോൺ തരപ്പെടുത്തിക്കൊടുക്കാം എന്ന് വിശ്വസിപ്പിച്ചാണ് പ്രതി നടിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് നടി 130 കോടി രൂപ ലോൺ ലഭിക്കുന്നതിനായി തട്ടിപ്പ് സംഘത്തിന് 37 ലക്ഷം രൂപ കൈമാറി. കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ വച്ചായിരുന്നു പണം കൈമാറിയത് പണം നൽകിയത്. 37 ലക്ഷം കൊടുത്തിട്ടും ലോൺ ലഭിക്കാതായതോടെയാണ് നടി പൊലീസിൽ പരാതി നൽകിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചു.  


പ്രത്യേക അന്വേഷണ സംഘം കൊൽക്കത്തയിലേക്ക് തിരിച്ചു. കൊൽക്കത്തയിലെ ടാഗ്രോ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അതീവ സുരക്ഷയുള്ള ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന യാസിർ ഇക്ബാലിനെ അതിസാഹസികമായി അറസ്റ്റു ചെയ്യുകയായിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസ്, ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ കെ. എസ് സുദർശൻ ഐപിഎസ് എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.


ഇവരുടെ നിർദ്ദേശപ്രകാരം എറണാകുളം അസി. കമ്മീഷണർ രാജകുമാറിന്റെ മേൽനോട്ടത്തിൽ പാലാരിവട്ടം ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിൻറ നേതൃത്വത്തിലുള്ള സബ് ഇൻസ്പെക്ടർമാരായ ആൽബി എസ് പൂക്കോട്ടിൽ, അജിനാഥപിള്ള, സീനിയർ സി.പി. മാരായ അനീഷ്, പ്രശാന്ത്, ജിതിൻ ബാലകൃഷ്ണൻ എന്നിവരും അടങ്ങിയ പ്രത്യേക ദൗത്യസംഘമാണ് പ്രതികളെ പിടികൂടിയത്.