09 May 2024 Thursday

തൊട്ടാല്‍ പൊള്ളും; സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

ckmnews


സ്വര്‍ണവില സർവകാല റെക്കോര്‍ഡില്‍. ഗ്രാമിന് 15 രൂപ വർധിച്ച് 6025 രൂപയും പവന് 120 രൂപ വർധിച്ച് 48,200 രൂപയുമായി. മൂന്നുദിവസത്തിനിടെ പവന് 680 രൂപയാണ് കൂടിയത്. രാജ്യാന്തരതലത്തിൽ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വലിയ വർധനയാണ് സ്വർണവിലയിലും വർധനയുണ്ടാക്കിയത്. സുരക്ഷിത നിക്ഷേപമായി കാണുന്നവരുടെ എണ്ണം വർധിച്ചതോടെ പവന് അമ്പതിനായിരം രൂപ എന്ന വലിയ കുതിപ്പിലേക്ക് സമീപഭാവിയിൽ സ്വർണം എത്തുമെന്നാണ് കണക്കുകൂട്ടൽ.