27 April 2024 Saturday

അങ്കണവാടി കലോൽസവവും പിരിഞ്ഞു പോകുന്ന അധ്യാപകർക്ക് യാത്രയപ്പും സംഘടിപ്പിച്ചു

ckmnews

അങ്കണവാടി കലോൽസവവും പിരിഞ്ഞു പോകുന്ന അധ്യാപകർക്ക്  യാത്രയപ്പും സംഘടിപ്പിച്ചു 


എരമംഗലം:വെളിയംങ്കോട് പഞ്ചായത്തിലെ അങ്കണവാടി കലോൽസവവും പിരിഞ്ഞു പോകുന്ന അധ്യാപികമാരുടെ യാത്രയപ്പും എരമംഗലം തിളിയിൽപ്ലാസഓഡിറ്റോറിയത്തിൽ വെച്ചു നടന്നു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗദാമിനി ചടങ്ങ് ഉദ്ഘാടനം ചെയ്തു.കവി രുദ്രൻ വാരിയത്ത് മുഖ്യാതിഥി ആയിരുന്നു.ബ്ലോക് മെമ്പർമാരായ 'റംഷാദ് , താജുന്നീസ, അജയൻ

പഞ്ചായത്ത് മെമ്പർമാരായ സെയ്ദ് പുഴക്കര , മജീദ് പടിയോടത്ത്, റസ്‌ലത്ത്, സബിത, സി ഡി പി ഒ മാരായ സൈനബ,അംബിക,ആശാ റാണി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ബ്ലോക്ക് മെമ്പർ രാമദാസ് അധ്യഷതവഹിച്ച ചടങ്ങിൽ

സ്മിത സ്വാഗതവും,സുമിത നന്ദിയും പറഞ്ഞു.അങ്കണവാടി കുഞ്ഞുങ്ങളുടെ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി