09 May 2024 Thursday

സർക്കാരിന് നേട്ടം; ലോകായുക്ത ഭേദഗതി ബില്ലിന് അതിവേഗം അംഗീകാരം നൽകി രാഷ്ട്രപതി ഭവൻ

ckmnews


തിരുവനന്തപുരം: ലോകായുക്ത ബില്ലിൽ രാഷ്ട്രപതിയുടെ അം​ഗീകാരം വരുന്നത് അതിവേ​ഗം. സർക്കാരുമായുള്ള പോരിനിടെ നവംബറിൽ ​ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതി ഭവന്റെ അം​ഗീകാരം ലഭിച്ചത്. ​ഗവർണർ തീരുമാനം നീട്ടിക്കൊണ്ടുപോയ ബില്ലിൽ രാഷ്ട്രപതി അനുകൂല നിലപാടെടുത്തത് സർക്കാരിന് വലിയ നേട്ടമാണ്.