09 May 2024 Thursday

സുഹൃത്തുക്കള്‍ തമ്മില്‍ പറയുന്നതേ സുധാകരനും പറഞ്ഞിട്ടുള്ളൂ: സതീശന്‍

ckmnews


 കെ.സുധാകരന്റെ പരാമര്‍ശത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അടുത്ത സുഹൃത്തുക്കള്‍ തമ്മില്‍ പറയുന്നതേ സുധാകരനും പറഞ്ഞിട്ടുള്ളൂ. തന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്യം കെപിസിസി പ്രസിഡന്റിനുണ്ടെന്നും വി.ഡി.സതീശന്‍. 

ആലപ്പുഴയില്‍ സമരാഗ്നി യാത്രയുടെ ഭാഗമായ വാര്‍ത്താസമ്മേളനത്തിന് വി.ഡി.സതീശന്‍ എത്താന്‍ വൈകിയതിലാണ് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍  പരസ്യമായി നീരസം പ്രകടിപ്പിച്ചത്. മറ്റുനേതാക്കള്‍ ഇടപെട്ടാണ് സുധാകരനെ അനുനയിപ്പിച്ചത്.