08 May 2024 Wednesday

താനൂ‍ർ കസ്റ്റഡിക്കൊലപാതകം; ഫോറൻസിക് സർജന്റെ മൊഴിയെടുത്ത് അന്വേഷണസംഘം

ckmnews


മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ഫോറൻസിക് സ‍‍ർജൻ ഡോ ഹിതേഷ് ശങ്കറിന്റെ മൊഴിയെടുക്കൽ പൂർത്തിയായി. മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ചാണ് സിബിഐ സംഘം ഹിതേഷ് ശങ്കറിന്റെ മൊഴിയെടുത്തത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ.

കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്.